NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ആളില്ലാത്ത വീടുകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തുന്നയാളെ വേങ്ങര പോലീസ് പിടികൂടി

CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 90?

വേങ്ങര: ആളില്ലാത്ത വീടുകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തുന്ന പ്രതിയെ കക്കാട് നിന്നും വേങ്ങര പോലീസ് പിടികൂടി. മൂവാറ്റുപുഴ, പെഴക്കപ്പിള്ളി, മുടവൂർ, പാണ്ടിയാർപ്പിള്ളി വീട്ടിൽ നൗഫൽ @നൗഫൽ ഷെയ്ക്ക് @ ഖത്തർ ഷെയ്ക്ക് (39 ) നെയാണ് പിടികൂടിയത്.

കഴിഞ്ഞമാസം ഇരുപത്തിമൂന്നാം തീയതിയാണ് അർദ്ധരാത്രിയിൽ വേങ്ങര ഇല്ലിപ്പിലാക്കലിലുള്ള പറമ്പിൽ വീട്ടിൽ ജംഷാദിൻ്റെ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് പണവും ആഡംബര വാച്ചും മോഷണം നടത്തിയത്.

മലപ്പുറം ഡിവൈഎസ്‌പി കെ എം ബിജു, വേങ്ങര പോലീസിൽ ഇൻസ്പെക്ടർ ആർ രാജേന്ദ്രൻനായർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കക്കാട് വെച്ച് പിടികൂടി അറസ്റ്റ് ചെയ്തത്.

 

കൊണ്ടോട്ടി, മഞ്ചേരി, അരീക്കോട്, മങ്കട പെരിന്തൽമണ്ണ, താനൂർ എന്നീ സ്റ്റേഷനുകളിൽ നിരവധി കളവു കേസുകൾ ഉൾപ്പെട്ട് റിമാൻഡിൽ കഴിഞ്ഞു വന്ന പ്രതി കഴിഞ്ഞമാസം 15 ന് ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയാണ് പ്രതി വീണ്ടും മോഷണം നടത്തിയത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് വളാഞ്ചേരി, കൊണ്ടോട്ടി, അരീക്കോട് എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ വീടുകൾ കുത്തി പൊളിച്ച് മോഷണം നടത്തിയതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്

 

വെസ്റ്റ് ബംഗാളിൽ നിന്ന് വിവാഹം ചെയ്‌ത പ്രതി അവിടെ സ്ഥിരതാമസമാക്കിയ ശേഷം കേരളത്തിൽ വന്ന് മോഷണം നടത്തി ലഭിക്കുന്ന പണവും, സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളും ബംഗാളിൽ വിൽപ്പന നടത്തി ആഡംബര ജീവിതം നയിക്കുകയും ഖത്തറിൽ സ്വർണ്ണ ബിസിനസുകാരൻ ആണെന്ന് ബംഗാളിൽ നാട്ടുകാരെ പ്രതി തെറ്റിദ്ധരിപ്പിച്ചു മോശണം നടത്തി ലഭിക്കുന്ന പണത്തിൽ നിന്ന് ഒരു പങ്ക് നാട്ടിലുള്ള രോഗികളെ സഹായിക്കുകയും ചെയ്യുന്നതാണ് പതിവ്.

വേങ്ങര സബ് ഇൻസ്പെക്‌ടർ അനിൽ,SCPO ഷബീർ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, രഞ്ജിത്ത് രാജേന്ദ്രൻ,ബിജു VP, ജസീർ KK എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *