NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പോക്സോ കേസ് പ്രതിയെ പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് കോടതി വെറുതെ വിട്ടു.

1 min read

പരപ്പനങ്ങാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്ന കേസിൽ ആരോപണ വിധേയനായ പ്രതിയെ കുറ്റക്കാരനല്ലെന്ന്  കണ്ടു കോടതി  വെറുതെവിട്ടു.

 

വള്ളിക്കുന്ന് കിഴക്കേമലയിലുള്ള കെ.പി. മുഹമ്മദ്‌ എന്നയാളെയാണ് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എ. ഫാത്തിമ ബീവി ഇയാൾ കുറ്റക്കാരനല്ലെന്ന് കണ്ടു വെറുതെവിട്ടത്.

 

തന്റെ മകന്റെ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ കിഴക്കേമലയിലുള്ള തന്റെ വീട്ടിൽ വെച്ചു ബലാത്സംഗം ചെയ്തു എന്ന മരുമകളുടെ പരാതിയിലാണ് പരപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

 

കേസിൽ പ്രോസീക്യൂഷൻ 16 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകൾ ഹാജരാക്കി.

പ്രതി ഭാഗത്തു നിന്ന് ഒരു സാക്ഷിയെയും വിസ്തരിച്ചു. പരാതിക്കാരിയെയും മകളെയും മറ്റു സാക്ഷികളെയും എതിർഭാഗം അഭിഭാഷകൻ എതിർ വിസ്തരം ചെയ്തതിൽ ഇവരുടെ മൊഴികൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന്ണ് സ്ഥാപിക്കുന്നതിന് തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു.

പ്രതിക്ക് വേണ്ടി അഡ്വ. സി.കെ. സിദ്ദീഖ് ഹാജരായി.

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!