പരപ്പനങ്ങാടിയിൽ പത്തുവയസുകാരിയെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

പരപ്പനങ്ങാടി: പത്തുവയസുകാരിയെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.
പി. അബ്ദുൽ ജബ്ബാർ (29) എന്നയാളെയാണ് പരപ്പനങ്ങാടി പോലീസ് ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂരും സംഘവും പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സി.ഐ. ക്ക് പുറമെ എസ്.ഐ. മാരായ മുഹമ്മദ് റഫീഖ്, അക്ഷയ്, എസ്.ഐ. സുജ, സി.പി.ഒ മാരായ പ്രബീഷ്, മുനീർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.