NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നിലമ്പൂരില്‍ എം.സ്വരാജ് ഇടത് മുന്നണി സ്ഥാനാര്‍ഥി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. നിലമ്പൂരിൽ തന്നെ ജനിച്ച സ്വരാജ് എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തി. എസ്.എഫ്.ഐ. മലപ്പുറം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള സ്വരാജ് പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി. മുൻ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയും നിലവിൽ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമാണ് എം സ്വരാജ്.

പതിനാലാം കേരള നിയസഭയിൽ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചിരുന്ന അംഗവുമാണ് എം. സ്വരാജ്. നിലമ്പൂർ ഭൂദാൻ കോളനിയിലെ സുമാ നിവാസിലെ പി.എൻ.മുരളീധരൻ നായരാണ് അച്ഛൻ. 2004 ൽ കേരള യൂണിവേർസിറ്റിയിൽ നിന്ന് എൽ.എൽ.ബിയും. 2007ൽ അണ്ണാമലൈ യൂണിവേർസിറ്റിയിൽ നിന്നും എം.എ. ബിരുദവും കരസ്ഥമാക്കി.

യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അൻവറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങൾക്കിടെയാണ് സിപിഎമ്മിൻ്റെ പ്രഗത്ഭനായ നേതാവിനെ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കുന്നത്.

രാഷ്ട്രീയ പോരാത്തതിന് സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്- സിപിഎം മത്സരിക്കും. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പിവി അൻവർ ഇടത് മുന്നണിയെ വഞ്ചിച്ചു. അൻവർ ഒറ്റുകൊടുത്തു . രാഷ്ട്രീയ യൂദാസാണ് അൻവർ. കാല് പിടിക്കുമ്പോ മുഖത്ത് ചളിവാരി എറിയുന്നു എന്നാണ് അൻവർ യുഡിഎഫിനെ കുറിച്ച് പറഞ്ഞത്. അൻവറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ട്. രാഷ്ട്രീയ പോരാട്ടമാണെന്നും ​ഗോവിന്ദൻ. പാർട്ടിയാണ് സ്ഥാനാർത്ഥിയാരെന്ന് തീരുമാനിക്കുന്നതെന്നും എംവി ​ഗോവിന്ദൻ.

എം സ്വരാജ് നിലമ്പൂരിലെ യോഗ്യനായ സ്ഥാനാര്‍ത്ഥിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. നിലമ്പൂരില്‍ എം സ്വരാജിന്റെ വരവോടെ എല്‍ഡിഎഫ് വിജയം കൂടുതല്‍ സുനിശ്ചിതമായി. ആശയപരമായും രാഷ്ട്രീയമായും പ്രതിസന്ധി നേരിടുന്ന യുഡിഎഫ് -ബിജെപി ശക്തികളെ പരാജയപ്പെടുത്താനുള്ള രാഷ്ട്രീയ സമരത്തില്‍ എല്‍ഡിഎഫിനെ നയിക്കാന്‍ ഏറ്റവും യോഗ്യനായ സ്ഥാനാര്‍ത്ഥിയാണ് സ്വരാജ് എന്നും ബിനോയ് വിശ്വം.

Leave a Reply

Your email address will not be published. Required fields are marked *