NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴിന്..!

കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ച്ച. എവിടെയും മാസപ്പിറവി ദൃശ്യമായില്ല. ജൂൺ 6 വെള്ളി ആയിരിക്കും അറഫാ ദിനം.

ദുൽഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ അറിയിപ്പ് ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ  കേരളത്തിൽ അറഫ നോമ്പ് ജൂൺ 6 വെള്ളിയാഴ്ചയും  ബലിപെരുന്നാൾ ജൂൺ 7 ശനിയാഴ്ചയും ആയിരിക്കുമെന്ന് സയ്യിദ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡണ്ട്  ജിഫ്രി മുത്തുകോയ തങ്ങൾ,  പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ അറിയിച്ചു.

അതേസമയം, നാളത്തോടെ ഹജ്ജിന്റെ തിരക്കിലേക്ക് മക്കാ നഗരി നീങ്ങും. ഇരുപത് ലക്ഷത്തോളം ഹാജിമാരെ പ്രതീക്ഷിക്കുന്ന ഹജ്ജിലേക്ക് പത്ത് ലക്ഷത്തിലേറെ പേർ ഇതിനകം എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *