അറബിക് കൈപുസ്‌തകം ഉടൻ പുറത്തിറക്കണം; കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ

കെ.എ.ടി.എഫ് പ്രതിനിധിസംഗമം മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് യു.എ. റസാഖ് ചെയ്യുന്നു

തിരൂരങ്ങാടി: അറബിക് ഭാഷാ പഠനത്തിന്റെ നിലവാരവും ക്ലാസ് മുറിയിലെ അധ്യാപനത്തിന്റെ ഫലപ്രാപ്തിയും ഉയർത്തുന്നതിനായി അറബിക് പാഠപുസ്‌തകത്തോടൊപ്പം തന്നെ അധ്യാപകർക്ക് നൽകേണ്ട കൈപുസ്‌തകം ഉടൻ പുറത്തിറക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പരപ്പനങ്ങാടി ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
പാഠപുസ്തകങ്ങൾ പുതുക്കിയ സാഹചര്യത്തിൽ, അധ്യാപകർക്ക് ആശയവിനിമയത്തിൻ്റെയും പഠനമാർഗ്ഗ നിർദേശങ്ങളുടെയും ഏകോപനം വളരെ പ്രധാനപ്പെട്ടതാണ്. പാഠപുസ്‌തകവുമായി ബന്ധപ്പെട്ട് കൈപുസ്‌തകങ്ങൾ ഇല്ലാതെയാണ് അവധിക്കാല പരിശീലനങ്ങൾ സംഘടിപ്പിച്ചിട്ടുള്ളതെന്നും ഇത് വിദ്യാർത്ഥികളുടെ പഠന നിലവാരത്തെയും അധ്യാപകരുടെ ആഗോളരീതിയിയുള്ള സമീപനത്തെയും ബാധിക്കുമെന്നും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പരപ്പനങ്ങാടി സബ്ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.