NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കാലവർഷം കേരളത്തിലെത്തി; മൺസൂൺ ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷം

സംസ്ഥാനത്ത് കാലവർഷം എത്തി. കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

 

15 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവർഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ൽ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവർഷമെത്തിയത്. സാധാരണയായി ജൂൺ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവർഷമെത്താറ്.

 

എന്നാൽ ഇതിൽനിന്ന് വ്യത്യസ്‌തമായി എട്ടുദിവസം മുൻപേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തിൽ ഏറ്റവും നേരത്തെ കാലവർഷം എത്തിയത്.

അതേസമയം സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *