NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽ വാരൽ പുനരാരംഭിക്കുന്നു: റവന്യൂ വകുപ്പ് മാർഗ്ഗരേഖ അംഗീകരിച്ചു; മലപ്പുറം ജില്ലയിലെ നദികളിൽ നിന്ന് പ്രതീക്ഷിക്കുന്നത് 200 കോടി രൂപ..!

1 min read

സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽ വാരാനുള്ള മാർഗ്ഗരേഖയ്ക്ക് റവന്യൂ വകുപ്പ് അംഗീകാരം നൽകി ഉത്തരവിറക്കി. ഇതോടെ 2016-ലെ നിയമ ഭേദഗതിക്ക് ശേഷം നിർത്തിവെച്ചിരുന്ന നദികളിലെ മണൽ ഖനനം പുനരാരംഭിക്കാൻ വഴിയൊരുങ്ങി. മണൽ വാരൽ പുനരാരംഭിക്കുമെന്ന 2024-25 ബഡ്ജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ സുപ്രധാന തീരുമാനം.

 

മണൽ വാരലിനുള്ള ജില്ലാതല സർവെ റിപ്പോർട്ട് തയ്യാറാക്കിയത് ശാസ്ത്ര വ്യാവസായിക ഗവേഷണ കൗൺസിലാണ്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ വിജ്ഞാപനങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ, സുപ്രീം കോടതി, ദേശീയ ഹരിത ട്രൈബ്യൂണൽ വിധിന്യായങ്ങൾ എന്നിവ പരിഗണിച്ച് സമർപ്പിച്ച മാർഗ്ഗരേഖയ്ക്കാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.

 

സംസ്ഥാനത്ത് എട്ട് ജില്ലകളിലെ നദികളിൽ നിന്ന് ഏകദേശം 1.75 കോടി മെട്രിക് ടൺ മണൽ ഖനനം ചെയ്യാനാകുമെന്നാണ് സാൻഡ് ഓഡിറ്റിംഗിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ സർക്കാരിന് 1500 കോടി രൂപയിലേറെ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നദികളുടെ സംരക്ഷണത്തോടൊപ്പം സംസ്ഥാനത്ത് നിലവിലുള്ള മണൽ ക്ഷാമത്തിനും ഈ നടപടി പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

 

2020-ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ സുസ്ഥിര മണൽ വാരൽ മാർഗ്ഗനിർദ്ദേശങ്ങൾക്കും നിരീക്ഷണ മാർഗ്ഗങ്ങൾക്കും അടിസ്ഥാനമാക്കിയാണ് പുതിയ തീരുമാനം. മണൽ ഖനനത്തിന്റെ മാനദണ്ഡങ്ങൾ സർക്കാർ പിന്നീട് പുറത്തിറക്കും.

 

മലപ്പുറം, കൊല്ലം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലെ നദികളിലാണ് മണൽ ഖനന സാധ്യത കണ്ടെത്തിയിരിക്കുന്നത്.

ഇതിൽ മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കടലുണ്ടി, ചാലിയാർ നദികളിൽ നിന്നുള്ള മണൽ ഖനനത്തിലൂടെ 200 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന വരുമാനം. ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ജില്ലാതല സമിതികൾക്കാണ് മണൽ ഖനനത്തിനുള്ള മേൽനോട്ടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!