പരപ്പനങ്ങാടിയിൽ ലഹരിക്കെതിരേ വാഹന പ്രചരണ ജാഥ നാളെ മുതൽ (ചൊവ്വ)


പരപ്പനങ്ങാടി: ‘ലഹരിയോട് നോ പറയാം… നാടിൻ്റെ നന്മക്കായി നമുക്ക് ഒരുമിക്കാം’ എന്ന പ്രമേയത്തിൽ പാലത്തിങ്ങൽ ബി ടീം സൗഹൃദ കൂട്ടായ്മയുടെ സഹകരണത്തോടെ പരപ്പനാട് എമർജൻസി ടീം ചെയർമാൻ ഡോ. എം.എ കബീർ നയിക്കുന്ന ലഹരിക്കെതിരേയുള്ള വാഹന പ്രചരണ ജാഥ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളത്തിൽ അറിയിച്ചു.
ചൊവ്വാഴ്ച വൈകീട്ട് 4.30 ന് ഉള്ളണം സി.എ.എസ്.സി ഓഫിസ് പരിസരത്ത് നിന്ന് ആരംഭിക്കും. നഗരസഭ ചെയർമാൻ പി.പി ഷാഹുൽഹമീദും മുൻ സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്തും ചേർന്ന് ഉദ്ഘാടനം ചെയ്യും.
സമാപനം പാലത്തിങ്ങൽ ടൗണിൽ നടക്കും. ബുധനാഴ്‌ച രാവിലെ 8.30ന് പാലത്തിങ്ങൽ ന്യൂകട്ട് പരിസരത്ത് നിന്ന് ആരംഭിക്കുന്ന ജാഥ വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകീട്ട് 6.30ന് പരപ്പനങ്ങാടി പയനിങ്ങൽ ജങ്ഷനിൽ പൊതുസമ്മേളനത്തോടെ സമാപിക്കും.
പരപ്പനാട് എമർജൻസി ടീം ഓഫിസ് ഉദ്ഘാടനവും ചൊവ്വാഴ്ച നടക്കും. ദേവൻ ആലുങ്ങൽ, കെ.പി ഷാജഹാൻ, എ.വി വിനോദ്, നിയാസ് അഞ്ചപ്പുര, സക്കീർ പരപ്പനങ്ങാടി, എ.ജയപ്രകാശ്, ജലീൽ കോണിയത്ത്, കെ.മുജീബ് അങ്ങാടി, ഷംലിക് ഉള്ളണം, മുനീർ ഉള്ളണം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.