പരപ്പനങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗ് സമ്മേളനം മെയ് 17 (ശനിയാഴ്ച) മുതൽ


പരപ്പനങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗ് സമ്മേളനം മെയ് 17,18,19 തീയതികളിൽ നഹാസാഹിബ് നഗറിൽ വെച്ച് നടക്കും. അനീതിയുടെ കാലം അതിജീവനത്തിന്റെ രാഷ്ട്രീയം, എന്ന പ്രമേയത്തിലാണ് സമ്മേളനം. സമ്മേളനം 17 ന് ആരംഭിക്കും. വൈകീട്ട് മൂന്നിന് ഒമ്പത് മേഖലകളിൽ നിന്നായി വരുന്ന പതാകജാഥ സമ്മേളന നഗരിയിലെത്തി പതാക ഉയർത്തും.
ഉദ്ഘാടന സെഷൻ, പ്രമേയ വിശദീകരണം, ദേശീയ സെമിനാർ,സാംസ്കാരിക സദസ്സ്, ഗസൽരാത്ത്, പ്രകടനം, പൊതു സമ്മേളനം എന്നിവ വിവിധ സെഷനുകളിലായി നടക്കും. എം.പിമാർ,എം.എൽ.എ.മാർ, ജില്ലാ സംസ്ഥാന, ദേശീയനേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും. ഗ്രേസ് എജുക്കേഷണൽ അസോസിയേഷൻ്റെ സഹകരണത്തോടെ മൂന്നു ദിവസവും എക്‌സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്.
17 ന് വൈകീട്ട് മൂന്നിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. എക്‌സിബിഷൻ ഉദ്ഘാടനം കെ.പി.എ.മജീദ് എം.എൽ.എ നിർവ്വഹിക്കും. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.അബദുൽ ഹമീദ് എംഎൽഎ,മുഖ്യാതിഥിയായിരിക്കും. ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് ശരീഫ് കുറ്റൂർ പ്രസംഗിക്കും. ഓണംപള്ളി മുഹമ്മദ് ഫൈസി, ഉസ്മാൻ താമരത്ത് എന്നിവർ പ്രമേയ പ്രഭാഷണം നിർവ്വഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ.സലാം ഉദ്ഘാടനം ചെയ്യും.