NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.5

1 min read

തിരുവനന്തപുരം: 2024-2025 അദ്ധ്യായനവർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.

 

എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 426697 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി.

ഇതില്‍ 424583 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.5 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം 99.69 ആയിരുന്നു വിജയശതമാനം.

 

61449 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. വിജയശതമാനം കൂടുതലുള്ള ജില്ല കണ്ണൂരും കുറവുള്ള ജില്ല തിരുവനന്തപുരവുമാണ്.

 

ഫുൾ എ പ്ലസ് നേടിയ കുട്ടികൾ കൂടുതലുള്ളത് മലപ്പുറത്താണ്. ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി ഫലങ്ങളും പ്രഖ്യാപിച്ചു. വാര്‍ത്തസമ്മേളനത്തിന് പിന്നാലെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നിന്ന് ഫലം പരിശോധിക്കാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!