എടരിക്കോട് ബ്രേക്ക് നഷ്ടമായ കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം; രണ്ടു പേർ മരിച്ചു
1 min read

കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ രണ്ടു പേർ മരണപ്പെട്ടു.
പിഞ്ചുകുഞ്ഞും ഫർണിച്ചർ വ്യാപാരിയുമാണ് മരിച്ചത്. 28 പേർക്ക് പരിക്കേറ്റു.
ഫർണിച്ചർ വ്യാപാരി ഒതുക്കുങ്ങൽ പള്ളിപ്പുറം വടക്കേതിൽ മുഹമ്മദലി (ബാവാട്ടി -47), വടക്കാഞ്ചേരി തിരുമുറ്റിക്കോട് അക്കര ബഷീറിൻ്റെ മകൾ ദുഅ ( ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്.
മയ്യിത്ത് കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വ്യാഴാഴ്ച രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്. ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു.
10 ലധികം വാഹനങ്ങളിൽ ആണ് ലോറി ഇടിച്ചത്. പരിക്കേറ്റവരെ മുഴുവൻ ആശുപത്രിയിലേക്ക് മാറ്റി. ക്രയിൻ ഉപയോഗിച്ച് അപകട സ്ഥലത്ത് നിന്ന് ലോറി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.