പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമലയിൽ വീണ്ടും പുലിയിറങ്ങി


പട്ടിക്കാട് : പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമലയിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. പുലിയുടെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി 11.45ന് റോഡ് മുറിച്ചു കടന്ന് പുലി മലമുകളിലേക്ക് കയറിപ്പോകുന്ന ദൃശ്യമാണ് പതിഞ്ഞത്.
മാനത്തുമംഗലം-കാര്യാവട്ടം ബൈപാസ് റോഡിൽ മണ്ണാർമല മാട് റോഡിലാണ് പുലിയിറങ്ങിയത്.
ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് രാപകൽ ഭേദമന്യേ കടന്നുപോകുന്നത്.
വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിൽ മണ്ണാർമല പള്ളിപ്പടിയുടെയും പെരിന്തൽമണ്ണ നഗരസഭ അതിർത്തിപ്രദേശമായ മാട് റോഡ് പ്രദേശത്തിനും ഇടയിൽ മലയടിവാരത്ത് വീടുകൾക്ക് സമീപമാണ് പുലിയുടെ സാന്നിധ്യം.