ഹജ്ജ്; വിമാന ഷെഡ്യൂളുകളായി; കേരളത്തിൽ നിന്നും 81 സർവിസുകൾ; കരിപ്പൂരിൽ നിന്ന് മാത്രം 31 വിമാനങ്ങൾ..!


സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം കരിപ്പൂർ, കണ്ണൂർ, കൊച്ചി എംബാർക്കേഷൻ പോയിന്റുകളിൽ നിന്നായി പുറപ്പെടുന്നത് 81 ഹജ്ജ് വിമാനങ്ങൾ. കരിപ്പൂരിൽ നിന്ന് 31, കണ്ണൂരിൽ നിന്ന് 29, കൊച്ചിയിൽ നിന്ന് 21 സർവിസുകളുമാണ് ഹജ്ജ് തീർഥാടകരെ കൊണ്ടുപോകുന്നതിനായി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
കരിപ്പൂർ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സപ്രസും, കൊച്ചിയിൽ നിന്ന് സഊദി എയർലൈൻസുമാണ് സർവിസ് നടത്തുന്നത്. വിമാന ഷെഡ്യൂൾ ഇന്നലെ പുറത്തിറക്കി. കരിപ്പൂരിൽ നിന്ന് മെയ് 10ന് പുലർച്ചെ 1.10 നാണ് ആദ്യ വിമാനം പുറപ്പെടുക. രണ്ടാമത്തെ വിമാനം വൈകുന്നേരം 4.30നും പുറപ്പെടും.
11, 12, 13, 14 , 15, 20 തിയതികളിൽ മൂന്ന് വിമാനങ്ങളും,16,17,18,19,21 തിയതികളിൽ രണ്ടും 22 ന് ഒരു വിമാനവുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കണ്ണൂരിൽ നിന്നും ആകെ 29 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തത്. ആദ്യ വിമാനം മെയ് 11 ന് പുലർച്ച 4 നും രണ്ടാമത്തെ വിമാനം രാവിലെ 7.30 നും പുറപ്പെടും.
12 , 13, 14, 15, 23 24, 25,26,27, 29 തിയതികളിൽ രണ്ടു വിമാനങ്ങളും, 16, 17, 18, 19, 28 തിയതികളിൽ ഒരു വിമാനവുമാണ് സർവിസ് നടത്തുക. 20 ന് വിമാനങ്ങളില്ല. കൊച്ചിയിൽ നിന്ന് മെയ് 16 ന് വൈകിട്ട് 5.55 നാണ് ആദ്യ വിമാനം പുറപ്പെടുക. രണ്ടാമത്തെ വിമാനം രാത്രി 8.20 ന പുറപ്പെടും.
17, 19,20, 23 , 24, 25 26, 27 28 തിയതികളിൽ ഓരോ വിമാനവും 23 ന് മൂന്ന് വിമാനങ്ങളും 18, 22, 29 തിയതികളിൽ രണ്ട് വിമാനങ്ങളുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഓരോ വിമാന സമയവും, ഓരോ വിമാനത്തിലും യാത്രയാകുന്ന ഹജ്ജ് വളൻ്റിയർമാരുടെ പേരുവിവരവും പുറത്തിറക്കിയിട്ടുണ്ട്.