വള്ളിക്കുന്നിൽ ചായക്കടയുടെ മറവിൽ നിരോധിത പാൻമസാല വിൽപ്പന : 150 പാക്കറ്റ് ഹാൻസ് പിടികൂടി


വള്ളിക്കുന്ന് : ചായക്കടയുടെ മറവിൽ വിൽപ്പന നടത്തുന്നതിനായി എത്തിച്ച നിരോധിത പാൻമസാല പോലീസ് പിടികൂടി.
കൊടക്കാട് കൂട്ടുമൂച്ചിയിലെ കല്ലിടുമ്പൻ അബ്ദുൽ റഷീദിനെ (36) യാണ് പരപ്പനങ്ങാടി സി.ഐ. വിനോദ് വലിയാട്ടൂരും സംഘവും പിടികൂടിയത്.
ചായക്കട കേന്ദ്രീകരിച്ച് കുട്ടികൾക്ക് ഉൾപ്പെടെ ഹാൻസ് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 150 പാക്കറ്റ് ഹാൻസ് കണ്ടെടുത്തു.
ഇയാൾക്കെതിരെ മുമ്പും കേസുള്ളതായും ഇയാളുടെ കടയുടെ ലൈസൻഡ് റദ്ദ് ചെയ്യന്നതിന് പഞ്ചായത്തിൽ അപേക്ഷനൽകുമെന്നും പോലീസ് പറഞ്ഞു.