സൈഡ് ബിസിനസായി വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപന, ബസ് കണ്ടക്ടർ അറസ്റ്റിൽ


കണ്ടക്ടർ ജോലിക്കിടെ കഞ്ചാവ് വില്പന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
വലപ്പാട് മുത്തങ്ങാടി എടച്ചാലിൽ പ്രഭു(31) ആണ് അറസ്റ്റിലായത്.
ഇയാളിൽ നിന്ന് വില്പനക്കായി പൊതികളിലാക്കി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇന്നലെ രാവിലെ വലപ്പാട് അയാളുടെ വീടിനു സമീപത്ത് നിന്നാണ് പിടിയിലായത്.
കണ്ടക്ടറായ ഇയാൾ വിദ്യാർഥികൾക്കും യുവാക്കൾക്കുമാണ് കഞ്ചാവ് വില്പന നടത്തുന്നതെന്ന് എക്സൈസ് സംഘം വിശദമാക്കുന്നത്. ഒരു ചെറിയ പൊതി 50 രൂപയ്ക്കാണ് നൽകുന്നത്. കഴിഞ്ഞ ദിവസം നാട്ടിക എ.കെ.ജി കോളനിയിലെ മേലേ ചുരുവിള സുരേന്ദ്രൻ്റെ വീടിനു പുറകിൽ നട്ടുവളർത്തിയിരുന്ന 11 കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി നശിപ്പിച്ചിരുന്നു.
സംഭവത്തിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാർ, ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ. ഹരിദാസ്, പ്രിവന്റീവ് ഓഫീസർ കെ.കെ.ഉണ്ണിക്കൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ.മധു,ടി.കെ.അബ്‌ദുൾ നിയാസ്, ഇ.ജി.സുമി,ഡ്രൈവർ വി.രാജേഷ് എന്നിവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.