വേങ്ങരയില്‍ മിനി ലോറി സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു ; യുവാക്കള്‍ക്ക് ദാരുണാന്ത്യം


വേങ്ങര കോട്ടക്കൽ റൂട്ടിൽ പാലാണിയിൽ പിക്കപ്പ് ബൈക്കിൽ ഇടിച്ച് അപകടം.
രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് പരിക്ക്.
പരിക്കേറ്റവരെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷപ്പെടുത്താനായില്ല.
വേങ്ങര ഇരിങ്ങല്ലൂർ കുറ്റിത്തറ സ്വദേശി കുരുണിക്കാട്ടിൽ ശരത്, കോട്ടക്കൽ വെസ്റ്റ് വില്ലൂർ സ്വദേശി കൈതവളപ്പിൽ ജാസിം അലി (19 ) എന്നിവരാണ് മരണപ്പെട്ടത്.മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.