NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പെരിന്തൽമണ്ണയിൽ വൻ തീപിടിത്തം: ടാലൻ്റ് ബുക്ക് ഹൗസ് പൂർണ്ണമായും കത്തിനശിച്ചു

പെരിന്തൽമണ്ണ ഊട്ടി റോഡിൽ കെഎസ്ഇബി ഓഫീസിന് എതിർവശത്തുള്ള ടാലൻ്റ് ബുക്ക് ഹൗസിൽ വൻ തീപിടിത്തം.

 

ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്.

 

ഉടൻ തന്നെ വിവരം ലഭിച്ച ഫയർഫോഴ്‌സ് സംഘം സ്ഥലത്ത് എത്തിയതോടെ തീ കൂടുതൽ വ്യാപിച്ചില്ല

രാവിലെ 6 മണിയോടെയാണ് തീ പൂർണ്ണമായും അണച്ചത്.  കട പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആളപായമില്ല. തീപിടുത്തത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *