ബസ് ബൈക്കിലിടിച്ചു; തെറിച്ചുവീണ സ്ത്രീയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി, ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

കോഴിക്കോട് : ക്രിസ്ത്യൻ കോളജ് ജങ്ഷനില്‍ വാഹനാപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം.
എലത്തൂര്‍ സ്വദേശി ബാബുവിന്റെ ഭാര്യ തങ്കമണിയാണ് മരിച്ചത്.
ബാബുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു തങ്കമണി.
ക്രിസ്ത്യൻ കോളജ് ജങ്ഷനിലെ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്.
സിഗ്നല്‍ ഓണായപ്പോള്‍ മുന്നിലുണ്ടായിരുന്ന ബാബുവിന്റെ ബൈക്കിനെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകട കാരണം.
ബസ് ബൈക്കിലിടിച്ചതോടെ ബാബുവും തങ്കമണിയും റോഡിലേക്ക് തെറിച്ചുവീണു.
ബസ്സിനടിയില്‍പ്പെട്ട തങ്കമണിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു.
പരിക്കേറ്റ ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റി.