പരപ്പനങ്ങാടിയിൽ യു.ഡി എഫ് മേഖല കൺവൻഷൻ നടത്തി


പരപ്പനങ്ങാടി : ‘പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ്റെ തീരദേശസംരക്ഷണ ജാഥ വിജയിപ്പിക്കുന്നതിനുവേണ്ടി പരപ്പനങ്ങാടിയിൽ നടന്ന യു.ഡി എഫ് മേഖല കൺവൻഷൻ കെ.പി.എ മജീദ് എം.എൽ എ. ഉദ്ഘാടനം ചെയ്തു.
പി.അബ്ദുൾ ഹമീദ് എം.എൽ എ. മുഖ്യാതിഥിയായി. എ.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
കൺവൻഷനിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ, പി.കെ. അബ്ദുറബ്ബ് , ഉമ്മർ ഒട്ടുമ്മൽ, വി.പി. ഖാദർ, എൻ.പി. ഹംസ്സക്കോയ, വാസു കാരയിൽ, പി.പി. ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.