NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൊടിഞ്ഞി ഫൈസൽ വധം: വിചാരണ ജൂലൈ ഒന്ന് മുതൽ, വിസ്തരിക്കാനുള്ളത് 207 സാക്ഷികളെ

 

തിരൂരങ്ങാടി: ആർ.എസ്‌.എസ് കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസൽ വധക്കേസ് വിചാരണ ജൂലൈ ഒന്ന് മുതൽ ആരംഭിക്കും. ഒന്ന് മുതൽ 12 വരെ സാക്ഷികളെയാണ് ആദ്യം വിസ്ത‌രിക്കുന്നത്. ജൂലൈ 21 വരെയാണ് ഇപ്പോൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 16 പ്രതികളുള്ള കേസിൽ 207 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്.

കേസിന്റെ വിചാരണ ആരംഭിക്കുന്നതിനുമുന്നോടിയായുള്ള തെളിവുകളുടെ കൊടിഞ്ഞിയിലെ പരിശോധന അവസാനിച്ചു.  കേസ് ഡയറി, സി.സി.ടി.വി ദൃശ്യങ്ങൾ, ഫോറൻസിക് റിപ്പോർട്ട്, മറ്റുലാബ് റിപ്പോർട്ടുകൾ എന്നിവയുടെ പരിശോധനകൾ തിരൂർ കോടതിയിൽ പൂർത്തിയാക്കിയ ശേഷമാണ് വിചാരണക്ക്- തിയ്യതി നിശ്ചയിച്ചത്.

വിചാരണക്ക് സാക്ഷികളെ ഹാജറാക്കുന്നതിന് സമൻസും കോടതി ഇഷ്യൂ ചെയ്‌തിട്ടുണ്ട്. തിരൂർ ജില്ലാ അഡീഷ്ണൽ ജഡ്‌ജിൻ്റെ നേതൃത്വത്തിൽ വക്കീലന്മാരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. 2016 നംവബർ 19 ന് പുലർച്ചെ നടന്ന കൊടിഞ്ഞി ഫൈസൽ കൊലപാതകത്തിൽ ആർ.എസ്.എസ് പ്രവത്തകരായ 16 പ്രതികളാണുള്ളത്.

തുടക്കത്തിൽ കേരള പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ 600 പേജുള്ള കുറ്റപത്രവും 207 സാക്ഷികളും നൂറിലേറെ മറ്റു സാഹചര്യതെളി വുകളുമാണുള്ളത്. കേസിലെ രണ്ടാം പ്രതി തിരൂർ സ്വദേശിബി ബിൻ നേരത്തെ കൊല്ലപ്പെട്ടതിനാൽ ഇയാളെ കേസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബാക്കിയുള്ള 15 പ്രതികളും ജാമ്യ ത്തിലാണുള്ളത്.

 

പ്രതികൾക്ക് വേണ്ടി അഡ്വ.ഈശ്വരനും ഫൈസലിന്റെ കുടുംബത്തി വേണ്ടി അഡ്വ.കുമാരൻ കുട്ടിയുമാണ് കോടതിയിൽ ഹാജറാകുന്നത്. കോടതി കേസിന്റെ-ഫയലുകൾ വിശദമായി പരിശോധന പൂർത്തിയാക്കി. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ, വിവി ധ ഫോറൻസിക് റിപ്പോർട്ടുകൾ, ലാബ് പരിശോധന ഫലങ്ങൾ, പൊലീസ്കണ്ടെത്തിയ മറ്റു സാഹചര്യ തെളിവുകളെല്ലാം വിശദമായ പരിശോധനക്കാണ് കോടതി വിധേയമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *