വഖ്ഫ് ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം


ന്യൂഡൽഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിനെ തുടർന്നാണ് കേന്ദ്രസർക്കാർ ബില്ല് രാഷ്ട്രപതിയുടെ പരിഗണനക്ക് അയച്ചത്.
രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകിയതോടെ നിയമമാവും. വഖ്‌ഫ് (ഭേദഗതി) നിയമം 2025 എന്നാണ് നിയമത്തിൻ്റെ പേരെന്ന് കേന്ദ്ര നീതിന്യായ മന്ത്രാലയത്തിന്റെ വിജ്ഞാപനം പറയുന്നു.
കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്യുന്ന തീയ്യതി മുതൽ നിയമം പ്രാബല്യത്തിൽ വരും. ബില്ലിനെ ചോദ്യം ചെയ്ത് വിവിധ പാർട്ടികളും സംഘടനകളും സുപ്രീം കോടതി യെ സമീപിച്ചിട്ടുണ്ട്