വള്ളിക്കുന്നിൽ വൻ ലഹരി വേട്ട; 350 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ


വള്ളിക്കുന്ന് : കടലുണ്ടിനഗരത്തിൽ 350 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.
കോഴിക്കോട് സ്വദേശികളായ ലബീബ് (21) മുഹമ്മദലി (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കടലുണ്ടിനഗരം തീരദേശ റോഡിലെ പാലത്തിനടിയിൽ വെച്ചാണ് പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷനോജിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് വിൽപ്പനയ്ക്കിടെ ഇവരെ അറസ്റ്റ് ചെയ്തത്.
പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് പാർട്ടിയും, ഉത്തരമേഖല ജോയിൻ്റ എക്സൈസ് കമ്മീഷണർ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.