കോവിഡ് മയ്യിത്ത് പരിപാലനം നടത്തിയതിന്റെ പേരിൽ കേസ്: മുസ്‌ലിം ലീഗ് കമ്മറ്റി പ്രതിഷേധിച്ചു.


പരപ്പനങ്ങാടി: കോവിഡ് മയ്യിത്ത് പരിപാലനം നടത്തിയതിന്റെ പേരിൽ പരപ്പനങ്ങാടി മുനിസിപ്പൽ കൗൺസിലർമാരായ സി.നിസാർ അഹമ്മദ്, എൻ.കെ ജാഫറലി, അബ്ദുൽ അസീസ് കൂളത്ത്, ട്രോമോ കെയർ താലൂക്ക് സെക്രട്ടറി ടി.മുനീർ എന്നിവർക്കെതിരെ കോവിഡ് വ്യാപനത്തിന് അവസരമൊരുക്കി എന്നാരോപിച്ച് കേസെടുത്ത പോലീസ് നടപടിയിൽ പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മറ്റി പ്രതിഷേധിച്ചു.
ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ തെറ്റായ പരാതിയിൽ എടുത്ത അന്യായമായ ഈ കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മറ്റി വീടുകളിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രതിഷേധ സംഗമത്തിന്റെ ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് പി.എസ്.എച്ച് തങ്ങൾ നിർവ്വഹിച്ചു.
ഉമ്മർ ഒട്ടുമ്മൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ഉസ്മാൻ പ്രസംഗിച്ചു. സി.അബ്ദുറഹിമാൻ കുട്ടി സ്വാഗതവും സൈതലവി കടവത്ത് നന്ദിയും പറഞ്ഞു. കാമ്പയിന്റെ ഭാഗമായി മുഴുവൻ വാർഡുകളിലും മുസ്‌ലിം ലീഗ് പ്രവർത്തകർ വീടുകളിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.