ലഹരിക്കെതിരെ പരപ്പനങ്ങാടിയിൽ നിശാ വാക്കത്തോൺ സംഘടിപ്പിച്ചു


പരപ്പനങ്ങാടി: ‘ഉണർന്നിരിക്കാം ലഹരിക്കെതിരെ ‘ എന്ന ബാനറിൽ പരപ്പനങ്ങാടിയിൽ ലഹരിക്കെതിരെ നിശാ വാക്കത്തോൺ സംഘടിപ്പിച്ചു. നൈറ്റ് മാർച്ച് മലപ്പുറം ജില്ലാ എക്സൈസ് കമ്മീഷണർ പി.കെ ജയരാജ് ഫ്ളാഗ് ഓൺ ചെയ്തു.
എക്സൈസ് വകുപ്പും,കേരള പോലീസും പരപ്പനങ്ങാടി നഗരസഭയും ചേർന്ന സംഘടിപ്പിച്ച വാക്കത്തോണിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ,നഹാസ് ആശുപത്രി ,നവജീവൻ വായനശാല, യുവജന സംഘടന പ്രവർത്തകർ, ജെസീസ് , ലയൺസ് ക്ലബ്ബ്, ആർജിസിഫ്, പ്രസ് ഫോറം, വാക്കേഴ്സ് ക്ലബ് എന്നീ സംഘടനകളുടെ പ്രതിനിധികൾ, എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർ, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
പരപ്പനങ്ങാടി ബി.ഇ.എം.എച്ച്.എസ്.എസ്സിന് സമീപത്തു നിന്നും പന്തം കൊളുത്തി ആരംഭിച്ച നൈറ്റ് മാർച്ച് നഹാസ് ആശുപത്രിക്ക് സമീപം സമാപിച്ചു.
സമാപനയോഗം പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി. ഷാഹുൽഹമീദ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അഡ്വ. ഹനീഫ പരപ്പനങ്ങാടി എസ് ഐ അക്ഷയ്, എക്സൈസ് ഇൻസ്പെക്ടർ സനോജ്, പ്രജേഷ് കുമാർ , പി. ബിജു, വിനോദ് എ.വി, മൃണാൾ, ആനന്ദ്, വിനോദ് കുമാർ തള്ളശ്ശേരി, വിനോദ്, വിജി, സ്മിത അത്തോളി എന്നിവർ സംസാരിച്ചു.