പാലത്തിങ്ങല്‍ കീരനല്ലൂര്‍ പുഴ ശുചീകരിച്ച് സി.പി.എം പ്രവര്‍ത്തകര്‍


പരപ്പനങ്ങാടി : ഇ.എം.എസ് – എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി സി.പി.എം നെടുവ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പാലത്തിങ്ങൽ കീരനല്ലൂർ പുഴ ശുചീകരിച്ചു.
മാലിന്യങ്ങൾ അടിഞ്ഞുകൂടി നശിച്ചുകൊണ്ടിരുന്ന നിലയിലായിരുന്നു. അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മലിന്യങ്ങളും, മരങ്ങളുടെ അവശിഷ്ടങ്ങളും പ്രവർത്തകർ നീക്കം ചെയ്തു.
ഏരിയാ കമ്മറ്റിയംഗം എൻ.എം. ഷമേജ്, ലോക്കൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ലോക്കൽ കമ്മറ്റി അംഗങ്ങളായ പാലക്കണ്ടി വേലായുധൻ, വി.പി. മൊയ്‌തീൻ, കെ. അഫ്ത്താബ്, എ.വിശാഖ്, ബാപ്പു ഉള്ളണം, പി. ജിബിൻ, എം.അബ്ദുറസാഖ്, പി. ഷിജിൻ, കെ. അയ്യപ്പൻ, എൻ.വേലായുധൻ, എൻ.കെ. അക്ബർ, കെ.ടി. വിജീഷ് എന്നിവർ നേതൃത്വം നൽകി.