NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇന്ന് രാത്രി ഒരു മണിക്കൂർ ലൈറ്റുകൾ അണയ്ക്കണമെന്ന് അഭ്യർത്ഥന; ഭൗമ മണിക്കൂറിന് ആഹ്വാനം നൽകി കെഎസ്ഇബി

1 min read

എല്ലാ വർ‍ഷത്തെ ഭൗമ മണിക്കൂറിന് ആഹ്വാനം നൽകി വേൾഡ് വൈഡ് ഫണ്ട് ഫോർ നാച്വർ (WWF). ആഗോളതാപനത്തിൽ നിന്ന് ഭൂമിയെ സംരക്ഷിക്കാനായി മാർച്ച് 22 ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ ഭൗമ മണിക്കൂറായി ആചരിക്കാനാണ് ആഹ്വാനം. സംസ്ഥാനത്ത് ഭൗമ മണിക്കൂർ ആചരിക്കാൻ കെഎസ്ഇബി പൊതുജനങ്ങളുടെ പിന്തുണ തേടിയിട്ടുണ്ട്.

 

ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ ഒരു മണിക്കൂർ സമയം അത്യാവശ്യമില്ലാത്ത വൈദ്യുതി ലൈറ്റുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്ത് ഭൂമിയെ ആഗോള താപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും സംരക്ഷിക്കാനുള്ള ആഗോള സംരംഭത്തിൽ പങ്കാളികളാകണമെന്നാണ് കെഎസ്ഇബി അഭ്യർത്ഥിച്ചിരിക്കുന്നത്.

ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം, പ്രളയക്കെടുതി തുടങ്ങിയവയുടെ ഭീഷണി അനുദിനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഊർജ്ജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കായുള്ള കർമ്മ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കേണ്ടത് അനിവാര്യമാണ്.

 

ആഗോളതാപനത്തിൽ നിന്ന് ഭൂമിയെ സംരക്ഷിക്കാനായി ഈ ദിവസം ലോകമെമ്പാടുമുള്ള ജനങ്ങൾ പ്രതീകാത്മകമായി ഒരു മണിക്കൂർ വൈദ്യുതി വിളക്കുകൾ അണച്ച് ഈ സംരഭത്തിൽ പങ്ക് ചേരുന്നതാണ് ഭൗമ മണിക്കൂറിന്റെ പ്രത്യേകത. എല്ലാ വർ‍ഷവും മാർ‍ച്ച് മാസത്തിലെ അവസാന ശനിയാഴ്ചയാണ് ഭൗമ മണിക്കൂർ ആചരിക്കുന്നത്. ഈ വർഷം ആഗോള തലത്തിൽ അവസാനത്തെ ശനിയാഴ്ചയ്ക്ക് പകരം ലോകജലദിനം കൂടിയായ മാർച്ച് 22നാണ് ഭൗമ മണിക്കൂർ ആചരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!