പരപ്പനങ്ങാടി : പരുത്തിക്കുന്നൻ ബീരാൻകുട്ടി ഹാജി (79) നിര്യാതനായി


പരപ്പനങ്ങാടി : മുൻ പരപ്പനങ്ങാടി പഞ്ചായത്ത് മെമ്പറും മുസ്‌ലിം ലീഗ് നേതാവുമായ പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി പരുത്തിക്കുന്നൻ ബീരാൻകുട്ടി ഹാജി (79) നിര്യാതനായി.
പരപ്പനങ്ങാടി ഹൗസിംഗ് ബോർഡ് വൈസ് പ്രസിഡണ്ട്, പാലത്തിങ്ങൽ മഹല്ല്കമ്മിറ്റി ഭാരവാഹി, മദ്യനിരോധന സമിതി ജില്ലാ ഭാരവാഹി, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ മുനിസിപ്പൽ പ്രസിഡൻറ്, സീനിയർ സിറ്റിസൻ ഫോറം സെക്രട്ടറി, എം.എസ്.എസ്, വാർഡ് ലീഗ് പ്രസിഡൻറ്, കരിങ്കല്ലത്താണി നൂർ മസ്ജിദ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പാലത്തിങ്ങൽ ജുമാ മസ്ജിദിൽ നടക്കും.
ഭാര്യ : മറിയക്കുട്ടി
മക്കൾ : മുഹമ്മദ് താഹിർ, ആബിദ്, മൈമൂന, റംല, നൂർജഹാൻ, ജംഷീന
മരുമക്കൾ : ഖൈറുന്നീസ താഹിർ (പരപ്പനങ്ങാടി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), ആയിശ, പി.പി. അബ്ദുൽ റഷീദ്, ഇസ്മായിൽ, അബ്ദുൽ അസീസ്.