NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ ജി.ഐ.എസ് മാപ്പിങ് പദ്ധതിയുടെ ഭാഗമായുള്ള ഡ്രോൺ സർവേ ആരംഭിച്ചു. 

പരപ്പനങ്ങാടി :  സമഗ്ര വികസനം ലക്ഷ്യമാക്കി  പരപ്പനങ്ങാടി  നഗരസഭ നടപ്പിലാക്കുന്ന ജി.ഐ.എസ് മാപ്പിംഗ് പദ്ധതിയുടെ ഡ്രോൺ സർവ്വേ ആരംഭിച്ചു.  ഡ്രോൺ സർവ്വേയുടെ സ്വിച്ച് ഓഫ് കർമ്മം പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവ്വഹിച്ചു.

പരപ്പനങ്ങാടി  നഗരസഭ  സമ്പൂർണ്ണ ഭൗമവിവര നഗരസഭയായി മാറ്റുന്നതിന്റെ ഭാഗമായി ഡ്രോൺ സർവ്വേ നടത്തുന്നത്. ജലസ്രോതസ്സുകൾ, റോഡുകൾ, കെട്ടിടങ്ങൾ, തെരുവുവിളക്കുകൾ, കുടിവെള്ളപൈപ്പുകൾ, കുളങ്ങൾ, തോടുകൾ, കിണറുകൾ, പാലങ്ങൾ എന്നിവ ഡ്രോൺ ഉപയോഗിച്ച് വിവരശേഖരണം നടത്തും. കെട്ടിടങ്ങളുടെ വിസ്തീർണവും കുടുംബാംഗങ്ങളുടെ വിവരങ്ങളും നേരിട്ട് ശേഖരിക്കും.
സർവ്വേ പൂർത്തിയാകുന്നതോടെ  നഗരസഭയിലെ എല്ലാ വിവരങ്ങളും ഡിജിറ്റലൈസ് ആകും. മൂന്ന് മാസം കൊണ്ട് സർവേ നടപടികൾ പൂർത്തീകരിക്കും. നഗരസഭ യുടെ 2023 – 24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജെ ഐ എസ് മാപ്പിംഗ് സർവ്വേ നടക്കുന്നത്.
പ്രൊജക്ടിന്റെ നിർവ്വഹണചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) യാണ് നിർവ്വഹിക്കുന്നത്.

നഗരസഭ ഉപാധ്യക്ഷ ബി.പി. ഷാഹിദ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ വി.കെ. സുഹറ ടീച്ചർ, എ. സീനത്ത് ആലിബാപ്പു, ഖൈറുന്നിസ താഹിർ, കെ.പി. മുഹ്സിന, സി. നിസാർ അഹമ്മദ്,  മുൻ ചെയർമാൻ എ ഉസ്മാൻ, മുൻ വൈസ് ചെയർപേഴ്സൻ കെ ഷഹർബാനു, മുൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ, കൗൺസിലർമാരായ ബേബി അച്യുതൻ, ഷമേജ്, കെ സി നാസർ ജുബൈരിയ, ഫൗസിയ കോടാലി, ദീപ, ജൈനിഷ, റംലത്ത് കെ കെ, സെക്രട്ടറി ബൈജു പുത്തലത്തൊടി, പ്രൊജക്റ്റ് കോർഡിനേറ്റർ അശ്വൻ പി കെ , പ്രോജക്റ്റ് മേനേജർമാരായ റിനു, വിഷ്ണു നന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *