വ്യായാമം ചെയ്യുന്നതിനിടെ അഭിഭാഷകന്‍ കുഴഞ്ഞുവീണ് മരിച്ചു


പരപ്പനങ്ങാടി: ജിമ്മില്‍ വ്യായാമം ചെയ്യുകയായിരുന്ന അഭിഭാഷകന്‍ കുഴഞ്ഞ് വീണുമരിച്ചു.
ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ജില്ല ട്രഷററും പരപ്പനങ്ങാടി കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ.സുല്‍ഫിക്കറാണ് (55) വ്യാഴാഴ്ച്ച പുലര്‍ച്ചെ അഞ്ചിന് മരിച്ചത്.
ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കെ പി എച്ച് നഹയുടെ പൗത്രനാണ്. സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.
ഖബറടക്കം വ്യാഴം രാത്രി എട്ടിന് പനയത്തില്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഭാര്യ:ഫസീല. മക്കള്‍: ആയിശ, ദീമ.