പൊലീസ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണം, ജനങ്ങളോടും ജനപ്രതിനിധികളോടും; താക്കീതുമായി ഡിജിപിയുടെ സര്‍ക്കുലര്‍

പ്രതീകാത്മക ചിത്രം

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും താക്കീതുമായി സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍.
പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്നാണ് സര്‍ക്കുലറിലൂടെ ഡിജിപി വീണ്ടും ഓര്‍മ്മപ്പെടുത്തുന്നത്.
വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
പൊലീസ് ഉദ്യോഗസ്ഥര്‍ ന്യമായി പെരുമാറണമെന്നും ഭാഷയിലും പെരുമാറ്റത്തിലും സഭ്യത പുലര്‍ത്തണമെന്ന് സര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ടെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.
പൊതുജനങ്ങളോട് മാന്യമായി പെരുമാറണം. ജനപ്രതിനിധികളോടും മാന്യത വിട്ട് പെരുമാറരുതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
കാലാകാലങ്ങളില്‍ ഈ കാര്യ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കുലറില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.