തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട; ചരക്കുലോറിയിൽ കടത്തുകയായിരുന്ന 20000 ലിറ്റർ സ്പിരിറ്റ് പിടികൂടി


തിരൂരങ്ങാടിയിൽ ചരക്കുലോറിയിൽ കടത്തുകയായിരുന്ന 20000 ലിറ്റർ സ്പിരിറ്റ് പോലീസ് പിടികൂടി.
പാലക്കാട് എസ്പിയുടെ പോലീസ് ഡാൻസാഫ് സ്ക്വാഡ് ആണ് ദേശീയപാതയിൽ കൊളപ്പുറം വെച്ച് പിടികൂടിയത്.
കർണാടകയിൽ നിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്ന സ്പിരിറ്റ് ആണ് പിടികൂടിയത്. നീല കന്നാസുകളിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ്, ടാർപോളിൻ കൊണ്ടും മാലിന്യനിറച്ച ചാക്കുകൾ കൊണ്ടും മറച്ച നിലയിലായിരുന്നു.
വീഡിയോ കാണാം 👇
ലോറിഡ്രൈവറെയും സഹായിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് മീനാക്ഷിപുരം സ്വദേശി മൊയ്തീൻ, പൊള്ളാച്ചി സ്വദേശി അൻപഴകൻ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
മൊയ്തീൻ നേരത്തെയും സ്പിരിറ്റ് കേസുകളിൽ പ്രതിയാണ്. ഇയാൾ തന്നെയാണെന്ന് ഇതിന്റെയും സൂത്രധാരനെന്നാണ് പോലീസ് പറയുന്നത്. തുടർപരിശോധന പോലീസ് ശക്തമാക്കിയിട്ടുണ്ട്.