പൂർവ വിദ്യാർഥി സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കവേ റിട്ട. അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു.


തേഞ്ഞിപ്പലം: പൂർവ വിദ്യാർഥി സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കവേ റിട്ട. അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു. മൊറയൂർ സ്വദേശി തേഞ്ഞിപ്പലം കോഹിനൂറിൽ താമസിക്കുന്ന മണ്ണിശ്ശേരി അവറാൻ മാസ്റ്റർ (90 )ആണ് മരിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് ഗവൺമെന്റ് മോഡൽ ഹൈസ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി ബാച്ചിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സമാഗമവും സുവർണ്ണ ജൂബിലി ആഘോഷവും നടക്കുന്ന വേദിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ദേഹാസ്വസ്ഥം അനുഭവപ്പെട്ടത്.
ആറ്റിങ്ങൽ വിതുര, കാരന്തൂർ, കാരപ്പറമ്പ്, യൂണിവേഴ്സിറ്റി കാമ്പസ് തുടങ്ങിയ ഒട്ടേറെ ഹൈസ്കൂളുകളിൽ അധ്യാപകനായും പ്രധാനധ്യാപകനായും ജോലി ചെയ്തിരുന്നു. 1988 ൽ ചേളാരി ഗവ. ഹൈസ്കൂളിൽ നിന്ന് പ്രധാനധ്യാപകനായി വിരമിച്ചു. പ്രഗത്ഭനായ മാത്തമാറ്റിക്സ് അധ്യാപകനെന്ന നിലയിൽ വലിയൊരു ശിഷ്യ സമ്പത്തിൻ്റെ ഉടമയാണ്.
ഭാര്യമാർ: ആസ്യ (ചേറൂർ), കലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് രജിസ്ട്രാർ ആയിരുന്ന പരേതയായ ഡി. സുഹറ.
മക്കൾ: ഡോ. അർശദ് (ഡെപ്യൂട്ടി രജിസ്ട്രാർ, കലിക്കറ്റ് യൂണിവേഴ്സിറ്റി) അനീസ് (സോഫ്റ്റ് വെയർ എഞ്ചിനീയർ,ബംഗളുരു)
റസിയ (റിട്ട. ടീച്ചർ, പുത്തൂർ പള്ളിക്കൽ ഹൈസ്കൂൾ) ശഹീദ (മാനേജർ, എം എസ് എസ് കനിവ് സ്പെഷൽ സ്കൂൾ ഫാറൂഖ് കോളേജ്.
റസിയ (റിട്ട. ടീച്ചർ, പുത്തൂർ പള്ളിക്കൽ ഹൈസ്കൂൾ) ശഹീദ (മാനേജർ, എം എസ് എസ് കനിവ് സ്പെഷൽ സ്കൂൾ ഫാറൂഖ് കോളേജ്.
മരുമക്കൾ: പ്രൊഫ. എ പി അബ്ദുൽ വഹാബ് (നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട്) എം.എ. സലിം (മാനേജിംഗ് ഡയരക്ടർ, ഡി. എൽ ഐ സിസ്റ്റംസ് ) ഡോ. മുഹ്സിന ( ചെന്നൈ ) ഡോ. ഷീബ ബ്രംഗളുരു )
സഹോദരങ്ങൾ: എം. മുഹമ്മദ് ( റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ,മൊറയൂർ ) പരേതനായ മണ്ണിശ്ശേരി കുഞ്ഞാലൻ ഹാജി (മൊറയൂർ) പരേതയായ എം.ബിയ്യക്കുട്ടി (കിഴിശ്ശേരി പാലക്കാട്)
ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് പാണമ്പ്ര ജുമഅത്ത് പള്ളി ഖബറിസ്ഥാനിൽ.