NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാറശ്ശാല ഷാരോണ്‍ വധക്കേസ്; വിധി ഇന്ന്

പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. കാമുകിയായ ഗ്രീഷ്മ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയതിലാണ് കേസ്. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കേസിൽ നാളെ വിധി പറയുന്നത്. ഗ്രീഷ്മയോടൊപ്പം അമ്മയും, അമ്മാവനും ഗൂഢാലോചന കേസിൽ പ്രതികളാണ്.

 

2022 ഒക്ടോബർ 14 നാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹാലോചന വന്നതിനെ തുടർന്ന് ഷാരോണെ ഒഴിവാക്കാൻ ഗ്രീഷ്മയും കുടുംബവും പദ്ധതി തയ്യാറാക്കി. ഇതിനു ഭാഗമായി ഷാരോണെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും വിഷം കലർത്തിയ കഷായം നൽകുകയുമായിരുന്നു.

 

തിരികെ വീട്ടിൽ എത്തിയ ഷാരോൺ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങി. തുടർന്ന് വീട്ടുകാർ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനൊന്ന് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ഷാരോൺ മരിക്കുന്നത്. മരണമൊഴിയിലാണ് ഗ്രീഷ്മ നൽകിയ കഷായം കുടിച്ചിരുന്നതായി മജിസ്ട്രേറ്റിനോട് പറയുന്നത്. എന്നാൽ ഗ്രീഷ്മ ഒരിക്കലും തന്നെ അപായപ്പെടുത്താൻ ശ്രമിക്കില്ലെന്നും ഷാരോൺ കൂട്ടി ചേർത്തു. കുറ്റം തെളിഞ്ഞതോടെ ഗ്രീഷ്മയും തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായരെയും പ്രതികളായി.

Leave a Reply

Your email address will not be published. Required fields are marked *