NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനി(51)യാണ് കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാൻ പോയപ്പോഴായിരുന്നു സംഭവം.

ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. സരോജിനിയും, ഭർത്താവ് കരിയനും അടങ്ങുന്ന സംഘമാണ് വനത്തിലേക്ക് ആടുകളെ മേയ്ക്കാൻ പോയത്. ഒരു കൂട്ടം ആനകളാണ് ആക്രമിച്ചത്. ഇതോടെ എല്ലാവരും ചിതറിയോടി. ഓട്ടത്തിനിടയിൽ സരോജിനി ആനകൾക്ക് മുന്നിൽ പെടുകയായിരുന്നു.

 

തുമ്പിക്കൈ ഉപയോഗിച്ച്‌ ആന ഇവരെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സരോജിനിയുടെ ആന്തരിക അവയവങ്ങൾക്ക് ഉൾപ്പടെ ഗുരുതരമായി ക്ഷതമേറ്റു. സംഭവസ്ഥലത്തു വെച്ച് തന്നെ സരോജിനി മരിച്ചു. അതേസമയം വന്യമൃഗ ആക്രമണം പതിവാകുന്നതിനിടയിലാണ് ഒരു മരണം കൂടി ഉണ്ടായിരിക്കുന്നത്. വന്യമൃഗ ആക്രമണങ്ങൾ പതിവാകുന്നു സാഹചര്യത്തിൽ പ്രതിഷേധം ശക്തമാകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *