NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി, ഉത്തരവ് ഉച്ച കഴിഞ്ഞ്

ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി. ഉത്തരവ് ഉച്ച കഴിഞ്ഞ് 3:30 ന് പുറപ്പെടുവിക്കുമെന്ന് കോടതി പറഞ്ഞു.

 

ദ്വയാർത്ഥം ഇല്ലെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. ഹർജിയിൽ നടിയെ വീണ്ടും അപമാനിക്കുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു. കസ്റ്റഡി ഇനി ആവശ്യമുണ്ടോ എന്ന് ചോദിച്ച കോടതി കേസിൽ മൂന്നരക്ക് വിധി പറയാൻ മാറ്റി.

അതേസമയം സമൂഹത്തിന് പാഠമാകുന്ന തീരുമാനം വേണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ബോബി ചെമ്മണ്ണൂർ അധിക്ഷേപം പതിവാക്കിയ ആളെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായി ജയിലിൽ കഴിയുകയാണ് ബോബി ചെമ്മണ്ണൂർ. ഒരേ കുറ്റകൃത്യം തുടർച്ചയായി ആവർത്തിക്കുന്നയാളാണ് പ്രതിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ അറിയിച്ചു.

 

സ്ത്രീത്വത്തെ പരസ്യമായി അധിക്ഷേപിക്കുകയാണ്. നടി ഹണി റോസിനെ മാത്രമല്ല പ്രതി ആക്ഷേപിച്ചിട്ടുള്ളത്. അധിക്ഷേപ പരാമർശങ്ങളും ദ്വയാർഥ പ്രയോഗങ്ങളും നിരവധി നടത്തിയിട്ടുണ്ട്. ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

 

Leave a Reply

Your email address will not be published.