NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജില്ലാ കുടുംബ സംഗമം ചൊവ്വാഴ്‌ച വള്ളിക്കുന്നിൽ

പരപ്പനങ്ങാടി: കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്‌മയായ കോൺഫെഡറേഷൻ ഓഫ് ആൾകേരള കാറ്ററേഴ്‌സ് (സി.എ.കെ.സി) ജില്ലാ കമ്മിറ്റിയുടെ കുടുംബ സംഗമം ചൊവ്വാഴ്‌ച (14-01-2025) വള്ളിക്കുന്ന് എൻ.സി ഗാർഡനിൽ നടക്കും.
സംഗമത്തിൽ ജില്ലയിലെ എഴുന്നൂറോളം അംഗങ്ങളും കുടുംബങ്ങളും പങ്കെടുക്കും. സംഗമം രാവിലെ പത്തിന് കോഴിക്കോട് ആർ.ടി.ഒ പി.എ നസീർ ഉദ്ഘാടനം ചെയ്യും. ജില്ലാകളക്ടർ വി.ആർ. വിനോദ് മുഖ്യാതിഥിയാകും.
സ്വാഗതസംഘം ചെയർമാൻ കെ.പി. ഷാഹുൽഹമീദ് അധ്യക്ഷത വഹിക്കും. സി.എ.കെ.സി പുറത്തറിക്കുന്ന 2025ലെ കലണ്ടറിൻ്റെ പ്രകാശനം കുടുംബസംഗമം മുഖ്യരക്ഷാധികാരി സുലൈമാൻ കുട്ടി നിർവ്വഹിക്കും.
കുടുംബ സംഗമം കോഡിനേറ്റർ ഷംസു നാലകത്ത് മുഖ്യപ്രഭാഷണം ന ടത്തും. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം വി.പി. സച്ചിദാനന്ദൻ, സി.എ. കെ. സി സംസ്‌ഥാന പ്രസിഡന്റ് സി.പി ലത്തീഫ്, ജനറൽ സെക്രട്ടറി എൽദോസ് ഗോൾഡൻ ഹോർക്ക, ട്രഷറർ എ. അബ്ദുൽറഹീം, സംസ്‌ഥാന സെക്രട്ടറി ബൈജു ക്രിസ്‌റ്റൽ, ജില്ലാ സെക്രട്ടറി മുനീർ പരപ്പനങ്ങാടി എന്നിവർ സംസാരിക്കും.
പത്രസമ്മേളനത്തിൽ സി.പി ലത്തീഫ്, സി.കെ ഷാഹുൽ ഹമീദ്, സലീം കൈരളി, ബദറുദ്ദീൻ പറവണ്ണ, മുനീർ പരപ്പനങ്ങാടി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *