പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്ന കാര്യത്തിൽ കേരളം ലോകത്തിന് മാതൃക; മന്ത്രി വി. അബ്ദുറഹ്മാൻ; എസ്.എൻ.എം. അലുംനി മീറ്റ് സമാപിച്ചു


പരപ്പനങ്ങാടി : പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്ന കാര്യത്തിൽ കേരളം ലോകത്തിന് മാതൃകയായി മാറിയെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.
പരപ്പനങ്ങാടി എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിൽ പൂര്വവിദ്യാര്ഥിസംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരള മോഡൽ വിദ്യാഭ്യാസം ലോകം ചർച്ച ചെയ്യുന്നത് അഭിമാനാർഹമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളിൽ പുതിയതായി നിർമാണം പൂർത്തിയാക്കിയ കെട്ടിടം, എ.ഐ. റോബോടിക് ലാബ്, വിസിറ്റേഴ്സ് ലോഞ്ച് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.
നഗരസഭാധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനം മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ് നിർവ്വഹിച്ചു.
നിയാസ് പുളിക്കലകത്ത്, ഡോ. കബീർ മച്ചിഞ്ചേരി, അബ്ദുലതീഫ് തെക്കെപ്പാട്ട്, അഷ്റഫ് കുഞ്ഞാവാസ്, ജോയ്, എ. ജാസ്മിൻ, ഇ.ഒ. ഫൈസൽ, ലതീഫ് മദനി, പി. സുബൈർ, പി.ഒ. അഹമ്മദ് റാഫി, അഡ്വ ഹനീഫ, ഗഫൂർ കുഞ്ഞാവാസ് എന്നിവർ പങ്കെടുത്തു.