ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന; യാത്രക്കാരെ സുരക്ഷിതരാക്കി, പിന്നാലെ മരിച്ചു..!
യാത്രക്കാരുമായി പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ യാത്രക്കാരെ സുരക്ഷിതരാക്കി ബസ് നിർത്തിയ ഡ്രൈവർ മരിച്ചു.
പറപ്പൂർ കുരിക്കള്‍ ബസാർ തൊട്ടിയില്‍ മുഹമ്മദിൻ്റെ മകൻ അബ്ദുല്‍ കാദറാണ് (45) മരിച്ചത്.
മഞ്ചേരി – തിരൂർ റൂട്ടിൽ ഓടുന്ന ടി.പി ബ്രദേഴ്സ് സ്വകാര്യബസിലെ ഡ്രൈവറായിരുന്നു കാദർ.
വൈകുന്നേരം കോട്ടക്കലിന് സമീപമാണ് സംഭവം നടന്നത്.
കണ്ടക്ടറോട് തല കറങ്ങുന്നുവെന്നു പറഞ്ഞതിന് പിന്നാലെ അബ്ദുല്‍ ഖാദർ കുഴഞ്ഞു വീഴുകയായിരുന്നു.
അതിനിടെ ബസ് സുരക്ഷിതമായി നിർത്തിയിരുന്നു.
കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
