വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം നിര്യാതനായി


വള്ളിക്കുന്ന് : കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി ഹമീദ് പാറക്കണ്ണി (58) ഹൃദയാഘാതം മൂലം ഖത്തറിൽ നിര്യാതനായി.
15 വർഷമായി ഖത്തറിൽ ജോലി ചെയ്യുന്ന ഹമീദ് ഒന്നര വർഷം മുമ്പാണ് അവധിക്ക് നാട്ടിൽ വന്ന് തിരിച്ചു പോയത്.
പിതാവ് : പരേതനായ കാളാത്ത് മലയിൽ (പാറക്കണ്ണി) മുഹമ്മദ്, മാതാവ് : പള്ളീമ.
ഭാര്യ : സുഹറ
മക്കൾ : നിബ്രാസ്, നിഹാല
മരുമകൻ : ശിഹാബുദീന് (കൊടികുത്തിപ്പറമ്പ് )
സഹോദരങ്ങൾ : അലവി, ഹംസ, അലീമ, സൈനബ, നഫീസ, ആമിന, സാബിറ.
മരണനാന്തര നടപടി പൂർത്തീകരിക്കുവാൻ മകനും കുടുംബങ്ങളും കെ.എം.സി.സി പ്രവർത്തകരും കൂടെയുണ്ട്. മയ്യിത്ത് നാട്ടിളെത്തിച്ച് കബറടക്കുമെന്ന് കുടുംബങ്ങൾ അറിയിച്ചു.