മൃതദേഹങ്ങളോട് അനാദരവ്: താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു


തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ഗവ.ആശുപത്രിയിൽ മൃതദേഹങ്ങളോടുള്ള അനാദരവിന്നെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസം മരണപ്പെട്ട മൂന്നിയൂർ കുണ്ടൻകടവ് പാലത്തിങ്ങൽ അബൂബക്കർ മൗലവി എന്ന കുഞ്ഞാപ്പയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത് വൈകിപ്പിച്ച സംഭവത്തിലായിരുന്നു പ്രതിഷേധം. ഇതിനുമുമ്പും സമാനമായ നിരവധി സംഭവങ്ങൾ താലൂക്ക് ആശുപത്രിയിൽ ഉണ്ടായിട്ടുണ്ട്.
എൻ.എഫ് .പി .ആർ സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് എം.സി.അറഫാത്ത് പാറപ്പുറം അധ്യക്ഷത വഹിച്ചു.
മൂന്നിയൂർ ബ്ലോക്ക് ക്ഷേമ കാര്യ സമിതി അധ്യക്ഷൻ സ്റ്റാർ മുഹമ്മദ്, മൂന്നിയൂർ പഞ്ചായത്ത് വാർഡ് മെമ്പർ എൻ.എം.റഫീഖ്, താലൂക്ക് സഭ അംഗം പി.പി.റഷീദ്, മുസ്‌ലിം ജമാഅത്ത് സെക്രട്ടറി റഫീഖ് സഖാഫി, മരിച്ച അബൂക്കർ മുസ്ലിയാരുടെ സഹോദരൻ അബ്ദുറഹിമാൻ, അഷറഫ് കളത്തിങ്ങൽപാറ, എൻ.എഫ്പി. ആർ ജില്ലാ ജന.സെക്രട്ടറി മുസ്തഫ ഹാജി പുത്തൻതെരു, താലൂക്ക് സെക്രട്ടറി ബിന്ദു അച്ഛമ്പാട്ട്, സുലൈഖ സലാം എന്നിവർ സംസാരിച്ചു. തുടർന്ന് സൂപ്രണ്ടിന് പരാതി നൽകി.