NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അബ്ദുൽ റഹീമിന്റെ മോചനം നീളും; കേസ് വീണ്ടും മാറ്റി, കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് കോടതി

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിെൻറ മോചനം വൈകും.

തിങ്കളാഴ്ച ഉച്ചക്ക് 11.30ന് റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങിൽ കേസ് പരിഗണിച്ചെങ്കിലും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് പറഞ്ഞ് മറ്റൊരു തീയതിയിലേക്ക് മാറ്റി.

 

ജനുവരിൽ 15ന് രാവിലെ എട്ടിന് ഇനി കേസ് പരിഗണിക്കുന്നത്. അന്ന് അന്തിമ തീരുമാനമുണ്ടാകും എന്ന് കരുതുന്നു. മോചനകാര്യത്തിൽ തീരുമാനമെടുക്കാനുള്ള അഞ്ചാമത്തെ കോടതി സിറ്റിങ്ങാണ് തിങ്കളാഴ്ച നടന്നത്. ഡിസംബർ 12ലേത് സാങ്കേതിക കാരണങ്ങളാൽ മുടങ്ങിയതിനെ തുടർന്നാണ് 30ലേക്ക് മാറ്റിയിരുന്നത്.

 

ഇന്ന് റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങിൽ കേസ് പരിഗണിച്ചെങ്കിലും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് പറഞ്ഞ് മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കുകയായിരുന്നു. മോചനകാര്യത്തിൽ തീരുമാനമെടുക്കാനുള്ള അഞ്ചാമത്തെ കോടതി സിറ്റിങ്ങാണ് ഇന്ന് നടന്നത്. ഡിസംബർ 12ലേത് സാങ്കേതിക കാരണങ്ങളാൽ മുടങ്ങിയതിനെ തുടർന്നാണ് 30ലേക്ക് മാറ്റിയിരുന്നത്. ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു.

 

 

ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബഞ്ച് കേസ് പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബർ എട്ടിലേക്ക് മാറ്റി. ആ തീയതിയിൽ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന് നൽകാനായി.

 

അത് കൂടി പരിശോധിച്ച് തീരുമാനമെടുക്കാൻ ഡിസംബർ 12ന് സിറ്റിങ് നടത്താൻ കോടതി തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതികകാരണങ്ങളാൽ അന്ന് കോടതി കൂടിയില്ല. തുടർന്ന് ഡിസംബർ 30ലേക്ക് സിറ്റിങ് മാറ്റിവെക്കുകയായിരുന്നു. ഇതിൽ അനുകൂല വിധിയുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാൽ അതുണ്ടായില്ല. അത് കൂടി പരിശോധിച്ച് തീരുമാനമെടുക്കാൻ ഡിസംബർ 12ന് സിറ്റിങ് നടത്താൻ കോടതി തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതികകാരണങ്ങളാൽ അന്ന് കോടതി കൂടിയില്ല.

 

തുടർന്ന് ഡിസംബർ 30ലേക്ക് സിറ്റിങ് മാറ്റിവെക്കുകയായിരുന്നു. ഇതിൽ അനുകൂല വിധിയുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാൽ അതുണ്ടായില്ല. 2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതകക്കേസിൽ പൊലീസ് അബ്ദുൽ റഹീമിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നത്. വിചാരണക്കൊടുവിൽ റിയാദിലെ കോടതി വധശിക്ഷ വിധിച്ചു. റിയാദ് ഇസ്കാനിലെ ജയിലിലാണ് അബ്ദുൽ റഹീമുള്ളത്.”

Leave a Reply

Your email address will not be published. Required fields are marked *