അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പെണ്‍കുട്ടി മരിച്ച സംഭവം; അരീക്കോട് താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം..!


അരീക്കോട്- കീഴ്പറമ്പിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അരീക്കോട് താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം.
കടുത്ത പനിയും തളർച്ചയും ഉണ്ടായിട്ടും ആവശ്യമായ ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്ലസ് ടു വിദ്യർഥിയായ ദിയ ഫാത്തിമ മരണത്തിന് കീഴടങ്ങിയത്.
ആദ്യദിവസം പോയപ്പോള്‍ ചികിത്സ നല്കി. എന്നാല്‍ അസുഖം ഭേദമാകത്തതിനെ തുടർന്ന് പിറ്റേ ദിവസവും ആശുപത്രിയിലെത്തി.
എന്നാല്‍ ഡോക്ടർ യാതൊരു പരിഗണനയും നല്‍കിയില്ലെന്നും അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ ലക്ഷണങ്ങൾ ഗൗനിച്ചില്ല എന്നിവയാണ് കുടുംബത്തിൻ്റെ ആരോപണം.
ഡിസംബർ 26 നാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചത്.