NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടി താലൂക്ക് പരാതി പരിഹാര അദാലത്ത് വ്യാഴാഴ്ച (കരുതലും കൈത്താങ്ങും)

തിരൂരങ്ങാടി താലൂക്കിൽ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് 26 ന് വ്യാഴാഴ്ച രാവിലെ 9.30-ന് ആരംഭിക്കും. കൂരിയാട് ജെംസ് പബ്ലിക്ക് സ്കൂളിൽ വെച്ചാണ് അദാലത്ത് നടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, കായിക, ഹജ്ജ്, വഖഫ് മന്ത്രി വി.അബ്ദുറഹിമാൻ എന്നിവർ അദാലത്തിന് നേതൃത്വം നൽകും. എം.എൽ.എ-മാരും തദ്ദേശ സ്വയംഭരണ മേധാവികളും പങ്കെടുക്കും.

ഓൺലൈൻ മുഖേന ഇത് വരെ 368 പരാതികളാണ് ലഭിച്ചിട്ടുള്ളത്. പരാതിക്കാർക്ക് മന്ത്രിമാരെ നേരിൽ കാണുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അന്നേ ദിവസം പുതിയ പരാതികളും സ്വീകരിക്കും.

പൊതു ജനങ്ങൾക്ക് പുറമെ വിവിധ വകുപ്പുകൾക്കായി 20 ഓളം കൗണ്ടറുകളും, ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഡോക്ടർമാരുടെ നേതൃത്വത്തിൽ വൈദ്യസഹായം നൽകുന്നതിനുള്ള കൗണ്ടറും ഏർപ്പെടുത്തിയിട്ടുണ്ട്.

അദാലത്തിൽ പങ്കെടുക്കുന്നതിന് കൃത്യസമയത്ത് എത്തിച്ചേരണമെന്ന് തഹസിൽദാർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *