ലോക് ഡൗൺ: പരപ്പനങ്ങാടിയിൽ ഷട്ടർ താഴ്ത്തി കച്ചവടം നടത്തിയ 3 തുണിക്കടകൾ ക്കെതിരെ കേസെടുത്തു: 12 വാഹനങ്ങൾ പിടിച്ചെടുത്തു.


പരപ്പനങ്ങാടി : ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് അനാവശ്യമായി ബൈക്കിൽ പുറത്തിറങ്ങിയവരെ പരപ്പനങ്ങാടി പോലീസ് പിടികൂടി. 12 ബൈക്കുകൾ പിടിച്ചെടുത്തു..
ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ 123 പേർക്കെതിരെ കേരള എപിഡെമിക് ഓർഡിനൻസ് പ്രകാരം പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തു.
പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ച് സ്ഥലങ്ങളിലായി ബാരിക്കേഡ് ഉപയോഗിച്ച് വാഹന പരിശോധന നടത്തിയിരുന്നു.
നിലവിൽ പരപ്പനങ്ങാടി സ്റ്റേഷൻ പരിധിയിലെ വള്ളിക്കുന്ന് പഞ്ചായത്തും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയും കണ്ടെയിൻമെന്റ് സോണാണ്. കണ്ടെയിൻമെന്റ് സോണിലെ നിർദേശങ്ങൾ അവഗണിച്ചു കൊണ്ട് പുറകിലെ വാതിലുകളിൽ കൂടിയും മുൻവശം ഷട്ടർ ഉയർത്തി കസ്റ്റമേഴ്സിനെ കയറ്റിയ ശേഷം ഷട്ടർ താഴ്ത്തി കച്ചവടം നടത്തിയ മൂന്ന് തുണിക്കടകൾക്കെതിരെ കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ മാസം ഇതേവരെ 1246 പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹോം ക്വാറന്റെയിനിൽ ഇരിക്കുന്നയാളുകളെയും പ്രത്യേകം നിരീക്ഷിക്കുന്നതിനായി പോലീസുദ്യോഗസ്ഥർ മഫ്തിയിൽ പട്രോളിംഗ് നടത്തുന്നുണ്ട്. വരും ദിവസങ്ങളിലും ശക്തമായ വാഹന പരിശോധനയും ലോക്ഡൗൺ വയലേഷനുകളുടെ പരിശോധനയും നടത്തുമെന്ന് പരപ്പനങ്ങാടി സി.ഐ. ഹണി കെ.ദാസ് അറിയിച്ചു.