സി.പി.എം. ജില്ലാ സമ്മേളനം ജനുവരി 1, 2, 3 തിയ്യതികളിൽ താനൂരിൽ


താനൂർ സി.പി.എം ജില്ലാ സമ്മേളനം ജനുവരി 1, 2, 3 തീയതികളിൽ താനൂരിൽ നടക്കും. പ്രതിനിധി സമ്മേളനം മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയത്തിലെ സഖാവ് കോടിയേരി നഗറിലും, പൊതുസമ്മേളനം ചീരാൻകടപ്പുറത്ത് സഖാവ് സീതാറാം യെച്ചൂരി നഗറിൽ നടക്കും.
ഡിസംബർ 22 പതാകദിനമായി ആചരിക്കും. മുഴുവൻ പാർട്ടി അംഗങ്ങളുടെയും വീടുകളിലും ബ്രാഞ്ച് കേന്ദ്രങ്ങളിലും പതാക ഉയർത്തും. പതാക കൊടിമര ദീപശിഖ ജാഥകൾ 31ന് നടക്കും.
അനുബന്ധ പരിപാടികൾ ഡിസംബർ 19 മുതൽ താനൂർ ജങ്ഷനിലെ ഇമ്പിച്ചിബാവ – ഇ ഗോവിന്ദൻ നഗറിലാണ് നടക്കുന്നത്. വ്യാഴാഴ്ച സന്ധിയില്ലാത്ത സമരകാലം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റിയംഗം വിജു കൃഷ്ണൻ, എൻ ചന്ദ്രൻ, സി കെ ശശീന്ദ്രൻ, എം ഷാജർ എന്നിവർ പങ്കെടുക്കും. സംഗീത സന്ധ്യയെന്ന പരിപാടിയിൽ താനൂരിൻ്റെ പാട്ടുകാർ ഒത്തുചേരും.
വെള്ളിയാഴ്ച മത്സ്യത്തൊഴിലാളി വനിതാസംഗമം മുൻമന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും. പി പി ചിത്തരഞ്ജൻ എംഎൽഎ, കൂട്ടായി ബഷീർ തുടങ്ങിയവർ പങ്കെടുക്കും. കളരിപ്പയറ്റ് പ്രദർശനം, കലാപരിപാടികൾ എന്നിവ നടക്കും.
21ന് സാമ്രാജ്യത്വം അധിനിവേശം ഫാസിസം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു അധ്യക്ഷനാകും. ദേശാഭിമാനി മുൻ റസിഡൻ്റ് എഡിറ്റർ വി ബി പരമേശ്വരൻ, പി ജെ വിൻസന്റ്, പ്രൊഫ. എം എച്ച് ഇല്യാസ് എന്നിവർ സംസാരിക്കും. ലഘു നാടകങ്ങൾ, ഏകപാത്ര നാടകങ്ങൾ എന്നിവ അരങ്ങേറും.
22ന് മുൻപേ നടന്നവർക്ക് ആദരം എന്ന പേരിൽ നടക്കുന്ന പഴയകാല സഖാക്കളെ ആദരിക്കൽ ചടങ്ങ് മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, ടി ശശിധരൻ, ഇ ജയൻ എന്നിവർ പങ്കെടുക്കും തുടർന്ന് വിപ്ലവഗാനമേള നടക്കും. വൈകീട്ട് 5ന നിറമരുതൂർ ടർഫിൽ മെഗാതിരുവാതിര അരങ്ങേറും
23ന് പുതിയ കാലത്തെ യുവജനങ്ങൾ എന്ന പ്രമേയത്തിൽ നടക്കുന്ന യുവജനസംഗമത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ് അധ്യക്ഷനാകും. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസിഫ്, ഡോ.പി സരിൻ, എസ്എഫ്ഐ അഖിലേന്ത്യ വൈസ്പ്രസിഡൻ്റ് ഡോ.നിതീഷ് നാരായണൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, പി എം ആതിര എന്നിവർ പങ്കെടുക്കും. സ്റ്റുഡൻ്റ്സ്ട്രാപ്പ് മ്യൂസിക് ട്രൂപ്പിൻ്റെ മെഗാഷോ അരങ്ങേറും
24ന് മതേതരത്വം വെല്ലുവിളിക്കപ്പെടുമ്പോൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ എംഎൽഎ അധ്യക്ഷനാകും. സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ, ഡോ.അനിൽ ചേലേമ്പ്ര, എ എം ഷിനാസ് തുടങ്ങിയവർ പങ്കെടുക്കും. ബാലസംഘം കൂട്ടുകാരുടെ കലാപരിപാടികൾ നാടകം, നൃത്തശിൽപങ്ങൾ, പാട്ടുകൾ എന്നിവ അരങ്ങേറും.
25ന് നടക്കുന്ന പ്രവാസി സംഗമത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ അധ്യക്ഷയാകും. കെ വി അബ്‌ദുൾഖാദർ, പി എം ജാബിർ, അഡ്വ.ഗഫൂർ പി ലില്ലീസ് തുടങ്ങിയവർ പങ്കെടുക്കും. ഹ്രസ്വ ചലച്ചിത്രമേള നടക്കും.
26ന് വ്യാപാരഭവനിൽ രാവിലെ പത്തിന് ബാലചിത്രരചനാ മത്സരം, ഫുഡ്ഫെസ്‌റ്റ്, വൈകിട്ട് 4ന് സാഹിത്യ സംഗമം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അഡ്വ. രാജേഷ് പുതുക്കാട്, ഡോ.ശ്രീകല മുല്ലശ്ശേരി, സുഹറ കൂട്ടായി, സുഭാഷ് ഒട്ടുംപുറം തുടങ്ങിയവർ പങ്കെടുക്കും.
28ന് വൈകീട്ട് 3ന് ഒട്ടുംപുറം തൂവൽതീരത്ത് ചിൽഡ്രൻസ് കാർണിവൽ നടക്കും നൈനാ ഫെബിൻ, ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അശ്വതി, ബാലാവകാശകമ്മീഷൻ മുൻ ചെയർമാൻ സി വിജയകുമാർ എന്നിവർ പങ്കെടുക്കും. വൈകിട്ട് 5ന് നടക്കുന്ന മാധ്യമ സെമിനാറിൽ എം വി നികേഷ് കുമാർ, ടി എം ഹർഷൻ, ഷിനു ജാസ്, ഒ രാധിക, ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി വി ജിജോ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ഉപജില്ലാ ജില്ലാ മേളകളിലെ വിജയികളുടെ കലാപരിപാടികൾ നടക്കും.
29ന് സ്ത്രീ-കുടുംബം – സമൂഹം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി ടി സോഫിയ അധ്യക്ഷയാകും. യു പ്രതിഭ എംഎൽഎ, എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, കാനത്തിൽ ജമില എംഎൽഎ, ഗായത്രി വർഷ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് വനിതാ കലോത്സവം നടക്കും.
29ന് താനാളൂരിൽ നടക്കുന്ന ഭരണഘടന – വർഗീയത -ന്യൂനപക്ഷം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഡോ. ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്യും. സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് വി ശശികുമാർ അധ്യക്ഷനാകും. മുൻ മന്ത്രി വി എസ് സുനിൽകുമാർ, കെ അനിൽകുമാർ, ഹമീദ് ചേന്ദമംഗലൂർ എന്നിവർ പങ്കെടുക്കും.
30ന് മോഡി കാലത്തെ നിയമവീഴ്ച എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ അഡ്വ. ടി കെ ഹംസ അധ്യക്ഷനാകും. അഡ്വ. കെ എസ് അരുൺകുമാർ, പ്രൊഫ: പ്രേംകുമാർ, അഡ്വ. ഗീനാകുമാരി എന്നിവർ പങ്കെടുക്കും. 6ന് മെഗാ ഒപ്പനയും 7ന് കെപിഎസിയുടെ നാടകം ഒളിവിലെ ഓർമകൾ അരങ്ങേറും.
ജനുവരി 1ന് മലപ്പുറത്തിൻ്റെ അകവും പുറവും എന്ന വിഷണത്തിൽ നടക്കുന്ന സെമിനാർ ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം പി ശ്രീരാമകൃഷ്ണൻ അധ്യക്ഷനാകും. പ്രൊഫ. എം എം നാരായണൻ, പ്രൊഫ. പി പി അബ്‌ദുറസാക്ക് തുടങ്ങിയവർ പങ്കെടുക്കും. നാടൻ കലാമേള അരങ്ങേറും
ജനുവരി 2ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ് ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ, കവി മുരുകൻ കാട്ടാക്കട, കെഇഎൻ കുഞ്ഞഹമ്മദ്, നിമ്ന വിജയ് തുടങ്ങിയവർ പങ്കാളികളാകും. തുടർന്ന് ഗായകൻ അതുൽ നറുകര പാടുന്നു.
ഡിസം 25 മുതൽ സ.കെ എം കമ്മുക്കുട്ടി നഗറി പുസ്തകമേള നടക്കും.
വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം കൺവീനർ ഇ. ജയൻ, സമദ് താനാളൂർ, എൻ ആദിൽ എന്നിവർ പങ്കെടുത്തു.