യുവാവിനെ കത്തിക്കൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ പാലത്തിങ്ങൽ പള്ളിപ്പടി സ്വദേശി അറസ്റ്റിൽ.


തിരൂരങ്ങാടി : യുവാവിനെ കത്തിക്കൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ പാലത്തിങ്ങൽ പള്ളിപ്പടി സ്വദേശിയായ യുവാവ് അറസ്റ്റിൽ. പാലത്തിങ്ങൽ പള്ളിപ്പടി പൂച്ചേങ്ങൽകുന്നത്ത് അമീർ (40) നെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്‌തത്.
പതിനാറുങ്ങൽ വടക്കേമമ്പുറത്ത് പ്രവർത്തിക്കുന്ന ബിസ്‌മി ചിക്കൻ സ്റ്റാളിൽ കയറി കട ഉടമ പന്താരങ്ങാടി ചെമ്മലപ്പാറ ഹംസയുടെ മകൻ അബൂത്വാഹിർ (29) നെ കത്തിക്കൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ കൂട്ടുപ്രതികളായ പന്താരങ്ങാടി സ്വദേശി സുമീഷ്, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയും പൊലിസ് കേസ്സെടുത്തു. ഇവർ ഒളിവിലാണ്.
ഞായറാഴ്ച വൈകീട്ട് 5.30 നാണ് സംഭവം. കോഴിക്കടയിലെത്തിയ അമീറും സംഘവും അബൂത്വൽഹിറിന്റെ സഹോദരൻ സിദ്ധീഖിനെ മർദ്ദിക്കുകയായിരുന്നുവെന്നും ഇത് തടയാനെത്തിയെ അബൂത്വാഹിറിനെ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു. ഒഴിഞ്ഞുമാറിയതിനാലാണ് നെറ്റിയിൽ മുറിവേൽക്കുകയായിരുന്നു എന്ന് അബൂത്വാഹിർ പറഞ്ഞു.
നെറ്റിയിൽ ആഴത്തിൽ മുറിവേറ്റ അബൂത്വാഹിർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കൊലപാതക ശ്രമത്തിനാണ് പൊലിസ് കേസ്സെടുത്തിട്ടുള്ളത്. കരിപ്പൂർ, തിരൂരങ്ങാടി പൊലിസ് സ്റ്റേഷനുകളിലായി അമീറിനെതിരെ പതിനൊന്ന് കേസുകളുള്ളതായി പൊലിസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്‌തു.