പൂരപ്പുഴയിൽ ഹോട്ടലിൻ്റെ മറവിൽ ബാർ തുടങ്ങുവാനുള്ള നീക്കത്തിനെതിരെ ബഹുജന വിളംബര ജാഥയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.


പരപ്പനങ്ങാടി: പൂരപ്പുഴയിൽ ഹോട്ടലിൻ് ഹോട്ടലിന് മറവിൽ ബാർ തുടങ്ങുവാനുള്ള നീക്കത്തിനെതിരെ ബഹുജന വിളംബര ജാഥയും പ്രതിഷേധ ബഹുജന സംഗമവും സംഘടിപ്പിച്ചു.
പ്രദേശത്ത് ബാർ വന്നാൽ അത് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും ബാർ വരുന്നതിനെ ശക്തിയുക്തം എതിർക്കുമെന്നും സംഗമം മുന്നറിയിപ്പ് നൽകി.
സ്ത്രീകളുൾപ്പെടെ നിരവധിയാളുകൾ വിളംബര ജാഥയിൽ പങ്കെടുത്തു.
മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു. എം.അനീഷ് കുമാർ അധ്യക്ഷത വഹിച്ചു.
പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ പി.പി ഷാഹുൽ ഹമീദ്, താനൂർ നഗരസഭാധ്യക്ഷൻ റഷീദ് മോര്യ, പി.എച്ച്.കെ.തങ്ങൾ, ഉമ്മർ ഒട്ടുമ്മൽ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, അഡ്വ.സുജാത വർമ്മ, സി.അബ്ദുറഹിമാൻ കുട്ടി, ഹംസക്കുട്ടി നരിക്കോടൻ, പി.വി.കുഞ്ഞി മരക്കാർ, എം.സിദ്ധാർത്ഥൻ, പി.കെ.അബൂബക്കർ ഹാജി, അലി അക്ബർ, അഷറഫ് ഓലപ്പീടിക, മജീദ് മാടമ്പാട്ട്, രാജീവ്, മൊയ്തീൻകുട്ടി കടവത്ത്, കോടാലി മുജീബ്, ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.