NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി എസ്.എൻ.എം.എച്ച്.എസ്.എസ് ഗ്ലോബൽ അലുംനി മീറ്റിന് ജനുവരി 11, 12 തിയ്യതികളിൽ വേദിയൊരുങ്ങുന്നു; പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

പരപ്പനങ്ങാടി: പരപ്പനങ്ങാടിയുടെ വിദ്യാഭ്യാസ ശാക്തീകരണത്തിന് പ്രധാന പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന സൂപ്പിക്കുട്ടി നഹാ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവിദ്യാർത്ഥികളുടെ ആഗോള സംഗമത്തിന് ജനുവരി 11, 12 തിയ്യതികളിൽ വേദിയൊരുങ്ങും.

 

അലുംനി മീറ്റിൽ ആരംഭകാലം മുതലുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും. രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക രംഗത്തെ പ്രമുഖർ സമ്പന്ധിക്കും. സ്മാർട്ട് ക്ലാസ് റൂമുകൾ അടക്കം വിപുലമായ സൗകര്യത്തോടെ നവീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും അന്നേ ദിവസങ്ങളിൽ നടക്കും.

 

സംഗമത്തിന്റ വിജയത്തിനായി രൂപവത്കരിച്ച സംഘാടക സമിതിയും ഭാരവാഹികളും വിവിധ ബാച്ച് കോഡിനേറ്റർമാരും ഒരുമിച്ചുകൂടി പ്രഖ്യാപന സമ്മേളനം നടത്തി. പൂർവ്വ വിദ്യാർത്ഥിയും നഗരസഭാധ്യക്ഷനുമായ പി.പി. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

 

പി.ടി.എ പ്രസിഡന്റും അലുംനി ചെയർമാനുമായ അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട് അധ്യക്ഷനായി. നിയാസ് പുളിക്കലകത്ത് മുഖ്യപ്രഭാഷണം നടത്തി. അലുംനി മീറ്റിലേക്കുള്ള ഓൺലൈൻ റജിസ്ട്രേഷൻ സ്കൂൾ മാനേജർ അശ്റഫ് കുഞ്ഞാവാസ് ഉദ്ഘാടനം ചെയ്തു.

 

പ്രിൻസിപ്പാൾ എ.ജാസ്മിൻ, പ്രഥമാധ്യാപിക കെ. ബെല്ലാ ജോസ്, മാനേജ്മെന്റ് കമ്മറ്റി ഭാരവാഹികളായ പി. അബ്ദുല്ലത്തീഫ് മദനി, കെ.ആർ.എസ് സുബൈർ, അബ്ദുൽ ഹമീദ് നഹ, പുളിക്കലകത്ത് മുഹമ്മദലി, അലുംനി ജനറൽ കൺവീനർ പി.ഒ. അഹമ്മദ് റാഫി, അധ്യാപകരായ ദാമോദരൻ, കെ. മുജീബ്, അലുംനി മീറ്റ് കോഡിനേറ്റർ ഇർഷാദ് ഓടക്കൽ എന്നിവർ പ്രസംഗിച്ചു.

 

അലുംനി ബാച്ച് മീറ്റുകൾ, പ്രചാരണ സംഗമങ്ങൾ, കലാമൽത്സരങ്ങൾ, സുവനീർ പ്രകാശനം, കലാപ്രകടനങ്ങൾ, കലാനിശ, വെർച്വൽ മീറ്റ് എന്നിവക്ക് സംഗമം രൂപം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *