കോവിഡ് പ്രതിരോധത്തിന് തിരൂരങ്ങാടി നഗരസഭ 40 ലക്ഷം രൂപ അനുവദിക്കും.
1 min read

തിരൂരങ്ങാടി താലൂക് ആശുപത്രിയുടെ കോവിഡ് സെന്ററിന്റെ അടിയന്തിര ആവശ്യങ്ങൾക്കായി പത്ത് ലക്ഷം രൂപയും നൂറ് ബെഡുകളോട് കൂടി തുടങ്ങാനിരിക്കുന്ന സി എഫ് എൽ ടി സി യുടെ ആവശ്യങ്ങളിലേക്ക് മുപ്പത് ലക്ഷം രൂപ അനുവദിക്കാനും ഇന്ന് ചേർന്ന നഗരസഭ അടിയന്തിര ഓൺലൈൻ കൗൺസിൽ മീറ്റിംഗ് തീരുമാനിച്ചു.
CFLTC ക്കായി ഉപയോഗിക്കുന്ന തിരൂരങ്ങാടി ഹെയർ സെക്കന്ററി സ്‌കൂളുകളിലേക്ക് ചെമ്മാട് ദാറുൽ ഹുദാ യൂണിവേഴ്സിറ്റി അമ്പത് കട്ടിലും തിരൂരങ്ങാടി യതീംഖാന നാൽപ്പത് കട്ടിലും നൽകും.
ഡിസിസി യിലേക്കുള്ള സ്റ്റാഫ് നഴ്സിനെ നിയമിക്കാൻ ഡിപിഎം. ഡി എം ഒ. ആശുപത്രിസൂപ്രണ്ട് എന്നിവർക്ക് കത്തയച്ചിട്ടും ഇനിയും അനുവദിച്ചു നൽകാത്തതിൽ കൗൺസിൽ ശക്തമായി പ്രതിഷേധിച്ചു. അത് മൂലം ഡിസിസി യുടെ പ്രവർത്തനത്തെ ഇത് സരമായി ബാധിക്കുന്നതായി കൗൺസിൽ വിലയിരുത്തി.
നാളെ മുതൽ ആംബുലൻസ് സൗകര്യങ്ങളോടെയുള്ള 24മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം നഗരസഭയിൽ പ്രവർത്തന സജ്ജമാകും.
ഇതിലേക്ക് ആവശ്യമായ ജീവനക്കാരെയും നഗരസഭ നിയമിച്ചു ഉത്തരവായി..
ഡിവിഷൻ തലങ്ങളിൽ രൂപീകരിച്ചിട്ടുള്ള RRT യുടെ പ്രവർത്തനം സജ്ജീവമാക്കാനും RRT യുടെയും വാർ റൂമിന്റെയും പ്രവർത്തനം ദിനേന മോണിറ്ററിങ് ചെയ്യാനും ഏത് അടിയന്തിര സാഹചര്യങ്ങളെയും നേരിടുന്നതിനായി ഡെപ്യൂട്ടി ചെയർ പേഴ്സൺ. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, നഗരസഭ സെക്രട്ടറി, ഹെൽത്ത് ഇൻസ്‌പെക്ടർ, സി ഡി എസ് ചെയ്യർപേഴ്സൺ,ഐ സി ഡി എസ് സൂപ്പർവൈസർ എന്നിവർ അംഗങ്ങളായ പ്രത്യേക സമിതി മേൽനോട്ടം വഹിക്കും.
നഗരസഭയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സാംസ്കാരിക സാമൂഹിക സംഘടന പ്രതിനിധികൾ ഉൾപ്പെടെ അടുത്ത ദിവസം സർവ്വ കക്ഷി മീറ്റിംഗ് വിളിക്കാനും തീരുമാനിച്ചു.